KeralaLatest News

പയ്യന്നൂര്‍ – അന്നൂര്‍ -വെള്ളൂര്‍ റോഡ് മെക്കാഡം ടാര്‍ ചെയ്യാന്‍ 8 കോടി രൂപയുടെ ഭരണാനുമതി

പയ്യന്നൂര്‍ നഗരത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണിത്.

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രധാന റോഡായ പയ്യന്നൂര്‍ – അന്നൂര്‍ – കാറമേല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 8 കോടി രൂപയുടെ ഭരണാനുമതിയായതായി എം എല്‍ എ സി കൃഷ്ണന്‍ അറിയിച്ചു. പയ്യന്നൂര്‍ നഗരത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണിത്. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നിന്ന് തുടങ്ങി അന്നൂര്‍ – കാറമേല്‍ വഴി കണിയേരി നാഷണല്‍ ഹൈവേയില്‍ എത്തിച്ചേരും.

കരിവെള്ളൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് നാഷണല്‍ ഹൈവേ ഉപയോഗിക്കാതെ പയ്യന്നൂര്‍ ടൗണിലും, താലൂക്ക് ആശുപത്രിയിലും എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. ആകെ 7 കിലോമീറ്റര്‍ നീളമാണ് റോഡിനുള്ളത്. 5.50 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാര്‍ ചെയ്താണ് നവീകരിക്കുന്നത്. റോഡിന് ഒരു ഭാഗത്ത് ഡ്രൈനേജ് ഉണ്ടാകും. ഒപ്പം റോഡ് സുരക്ഷാ സംവിധാനവും ഉണ്ടാകും.

https://www.facebook.com/ckrishnan.mla/posts/1966125040173691

shortlink

Post Your Comments


Back to top button