Latest NewsKerala

തലാഖ് ചൊല്ലുമോ വോട്ടർമാർ -ആശങ്കയോടെ പ്രതിപക്ഷ പാർട്ടികൾ

ഐ.എം ദാസ്

മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രാജ്യസഭയിലെത്തുകയാണ്. മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ അവകാശസംരക്ഷണത്തില്‍ എക്കാലവും കുറിക്കപ്പെടേണ്ട നിര്‍ണായക തീരുമാനമാണ് നിയമമാകേണ്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ലോക്‌സഭയില്‍ ബില്‍ പാസായത്. 245 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേര്‍ എതിര്‍ത്തു. ഓര്‍ഡിനന്‍സിലുണ്ടായിരുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്. പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുന്നതിനാല്‍തന്നെ രാജ്യസഭയില്‍ ഇത് പാസാകാനുള്ള സാധ്യത വളരെ കുറവാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നത് എടുത്തുമാറ്റണമെന്നാണ് പൊതുവേ പ്രതിപക്ഷത്ത് നിന്നുള്ള ആവശ്യം. മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നാണ് കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള നിലപാട്.


പൊതു തെരെഞ്ഞെടുപ്പ് വരാനിരിക്കെ എല്ലാ പ്രമുഖ പാര്‍ട്ടികളുടെ നിലപാടുകളും നീക്കങ്ങളും രാജ്യം ഉറ്റുനോക്കുകയാണ്. ഏത് തീരുമാനവും വോട്ട് ബാങ്കിനെ സ്വാധീനിക്കുന്നതിനാലാണ് ഈ ജാഗ്രത. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി,ഡി എം കെ, എഐഎഡിഎംകെ മുതലായ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ന ിലവിലുള്ള വോട്ട് ബാങ്കിന് ചോര്‍ച്ച വരാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ്. മതനേതാക്കളെ ഭയന്നാണ് സാമൂഹിക ക്ഷേമ പദ്ധതി എന്ന നിലയില്‍ മുത്തലാഖിനെ പിന്തുണക്കാന്‍ മടിക്കുന്നത്. മുസ്ലിം പുരുഷന്മാരെയും മതനേതാക്കളെയും എതിര്‍ക്കേണ്ടിവരുന്ന നിലപാടാകുമോ എന്ന ആശങ്കയുണ്ട് കോണ്ഡഗ്രസിനുള്‍പ്പെടെ. ബിജെപി ലക്ഷ്യം വച്ചിരിക്കുന്നതാകട്ടെ മുസ്ലിം സ്ത്രീകളുടെ പിന്തുണയാണ്.

നീണ്ട പോരാട്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ പാസ്സാക്കിയത്. ഓര്‍ഡിനന്‍സ് ഇറങ്ങുവാന്‍ കാലതാമസം ഉണ്ടാവും എന്ന ആ്രസങ്കയിലാണ്ത. . കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം പരമ്പരാഗതമായി മുസ്ലിം മതനേതാക്കള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ രാജ്യ സഭയില്‍ ബില്‍ പാസ്സാകുക എന്നത് ഒരു പ്രതിസന്ധിയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം പ്രതിപക്ഷമായതിനാല്‍ ബിജെപിയുടെ മോഹങ്ങള്‍ വിഫലമാവുകതന്നെചെയ്യും. കോണ്‍ഗ്രസ്സും തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട് .

അതേസമയം കുറ്റക്കാര്‍ക്ക് ജയില്‍ശിക്ഷ നല്‍കണം എന്ന നിര്‍ദേശത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. ശിക്ഷാനടപടികളിലൂടെ മാത്രമേ ഏതു കുറ്റവും കുറച്ചുകൊണ്ടുവരുവാന്‍ പറ്റുകയുള്ളു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പാര്‍ലമെന്റിന്റെ ജോയിന്റ് സെക്ഷന്‍ കമ്മിറ്റിയിലേക്ക് വിടാന്‍ ആവശ്യപെടുന്നതിലൂടെ ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് ഇതില്‍ കാലതാമസം കൊണ്ടുവരുവാന്‍ സാധിക്കും.സുപ്രീം കോടതി വിധി ഉണ്ടെന്നിരിക്കെ എന്തിനാണ് പ്രത്യേക നിയമമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരായുന്നത് . ലിംഗനീതി മുന്‍നിറുത്തി അവതരിപ്പിച്ച ബില്‍ ഒരു രാഷ്ട്രീയമാനം കൈവരിക്കുന്നതാണ് പിന്നീട് കാണുന്നത്.22 ഓളം മുസ്ലിംരാജ്യങ്ങളില്‍ നടപ്പിലാക്കിയ നിയമം ഇന്ത്യയില്‍ സാമൂഹിക നവീകരണത്തിന് പാത വെട്ടിതുറക്കേണ്ടതാണ്


രാജ്യസഭയില്‍ എത്തുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് എങ്ങനെ പാസാക്കുമെന്ന ആശങ്കയിലാണ് ബിജെപി. ബില്‍ നിയമമാക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്. നിര്‍ദിഷ്ട നിയമം ദുരുപയോഗപ്പെടുത്താനിട വരരുത് എന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം മാനിച്ചാണ് ആഗസ്റ്റ് അവസാനത്തോടെ ബില്ലില്‍ ബേദഗതി വരുത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ ബില്‍ പാസ്സാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള ആത്മാര്‍ത്ഥത ബിജെപി മാത്രമല്ല രാഷ്ട്രീയ നിരീക്ഷകരും ചോദ്യം ചെയ്യുന്നുണ്ട്. ഭേദഗതി പ്രകാരം മുത്തലാഖില്‍ പരാതി സമര്‍പ്പിക്കാന്‍ തലാക്ക് ചെയ്യപ്പെട്ട ഭാര്യക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ അധികാരമുള്ളു. മാത്രമല്ല ചില ഉപാധികള്‍ക്ക് അനുസൃതമായി മജിസ്‌ട്രേറ്റിന് പ്രതിക്ക് ജാമ്യം അനുവദിക്കാനാകുന്നതുമാണ്. മാത്രമല്ല പരാതിക്കാരിയായ ഭാര്യയും പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവും തമ്മില്‍ ധാരണയിലെത്തിയാല്‍ കേസ് പിന്‍വലിക്കാന്‍ കഴിയും എന്നതും ഈ ബില്ലിന്റെ പ്രത്യേകതയാണ്.

എങ്ങനെയൊക്കെ നോക്കിയാലും മുത്തലാഖിനെ എതിര്‍ക്കുന്ന മുസ്ലീം സ്ത്രീകളുടെ വോട്ടുറപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ബിജെപി ബില്‍ കൊണ്ടുവരുന്നത്. എ്ന്നാല്‍ ബില്‍ ഏതെങ്കിലും തരത്തില്‍ അസുഖരമായ പ്രതികരണം മുസ്ലീംസമുദയാത്തില്‍ സൃഷ്ടിക്കുമെങ്കില്‍ അത് വോട്ടിനെ ബാധിക്കുമെന്ന ഭീതി തന്നെയാണ് കോണ്‍ഗ്രസ് ള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള ത്. അതുകൊണ്് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഒഴിഞ്ഞുനില്‍ക്കുകയാണ് ബുദ്ധിയെന്ന് അവര്‍ കരുതുന്നു. എന്തായാലും രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ നിയമമനിര്‍മാണത്തിനായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനമാണ് സര്‍ക്കാരിന് മുന്നിലുള്ള അടുത്ത വഴി. വനിതാ സംവരണ ബില്ലിലേത് പോലെ എങ്ങുമെത്താതെ മുത്തലാഖ് ബില്ലും പാര്‍ലമെന്റില്‍ മുങ്ങിപ്പോകുമോ എന്ന ആശങ്ക ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതില്‍ കുറ്റംപറയാനാകില്ല. ഭരണവും അധികാരവും ജനക്ഷേമത്തിനല്ല പ്രീണനത്തിനാണെന്ന് കരുതുന്നവര്‍ക്കിടയില്‍ മുത്തലാഖിന്റെ ഭാവി പ്രവചിക്കാനാകുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button