ബധോഹി: പീഡനശ്രമം ചെറുത്ത യുവതിയോട് പിന്നീട് ചെയ്തത് കൊടും ക്രൂരത. യുവതിയെ അക്രമികള്‍ മര്‍ദിക്കുകയും വസ്ത്രം അഴിപ്പിച്ച ശേഷം നഗ്നയായി ഓടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ബധോഹി ജില്ലയില്‍ ശനിയാഴ്ച നെയ്ത്തു തൊഴില്‍ ചെയ്യുന്ന വിഭാഗത്തില്‍പ്പെട്ട യുവതിക്ക് നേരെയായിരുന്നു ആക്രമണം.
ലാല്‍ ചന്ദ്രയാദവ് എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ യുവതി ചെറുത്തതോടെ ഇയാള്‍ മടങ്ങിപ്പോയി. വൈകുന്നേരം മൂന്നു സുഹൃത്തുക്കളുമായെത്തി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദിച്ചു. തുടർന്ന് ഇവർ യുവതിയുടെ വസ്ത്രം അഴിച്ചെടുത്ത ശേഷം ഗ്രാമത്തിലൂടെ നഗ്നയായി ഓടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ശാരീരികമായും മാനസികമായും തളർന്ന യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും . മറ്റ് മൂന്നു പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments