തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അല്‍ ഖ്വയ്ദ ഭീഷണിയെന്ന സ്വകാര്യ ചാനലിന്റെ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് നടന് സലിം കുമാര്‍. വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ ഭീകരവാദികളലെ പോലെ വേഷം ധരിച്ചെത്തിയെന്നായിരുന്നു വാര്‍ത്ത. താന്‍ കൂടി പങ്കെടുത്ത പരിപാടിയാണ് കോളേജില്‍ നടന്നതെന്നും തന്റെ ഒരു സിനിമയിലെ വേഷമാണ് അവര്‍ തീമായി സ്വീകരിച്ചതെന്നും സലിംകുമാര്‍ പ്രതികരിച്ചു. ഒരു മുദ്രാവാക്യം പോലും വിദ്യാര്‍ത്ഥികള്‍ വിളിച്ചില്ലെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അല്‍ ഖ്വയ്ദ ഭീകരരെ പോലെ വിദ്യാര്‍ത്ഥികള്‍ എത്തിയെന്നായിരുന്നു വാര്‍ത്ത. അതേസമയം വാര്‍ത്തയ്ക്കെതിരെ കോളേജ് മാനേജ്മെന്റും രംഗത്തെത്തി. കോളേജ് വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ആഘോഷത്തില്‍ കുട്ടികളുടെ ആവശ്യ പ്രകാരം പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് സലീം കുമാറും എത്തിയത്. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്‍ത്തനമെന്ന പേരില്‍ ചാനല്‍ പ്രചരിപ്പിച്ചതെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു.
Post Your Comments