വാഹനപ്രേമികളെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കോണ്ടിനെന്റല്‍ ജിടി 650 , ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകൾക്ക് ശേഷം സ്‌ക്രാംബ്ലര്‍ 500 വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. എന്‍ഫീല്‍ഡിന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്‌തമായി ഓഫ് റോഡ്-സ്‌പോര്‍ട്ടി ബൈക്കുകളെ കോർത്തിണക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന ബൈക്ക് അടുത്ത മാര്‍ച്ചില്‍ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് സൂചന.
വീതി കുറഞ്ഞ പിന്‍ഭാഗം,സാധാരണ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഉയരത്തില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സ്പോര്‍ട്സ് മോഡല്‍ ഹാന്‍ഡില്‍ ബാര്‍,ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലുള്ള ടയറുകൾ എന്നിവ പ്രധാന പ്രത്യേകതകൾ. ഇന്റര്‍സെപ്റ്ററിനു സമാനമായിരിക്കും ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും. ക്ലാസ്സിക് 500നിലെ എഞ്ചിനായിരിക്കും സ്‌ക്രാംബ്ലറിലും ഉൾപ്പെടുത്തുക മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസും ബൈക്കിനെ കൂടുതൽ സുരക്ഷിതനാക്കുന്നു. ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments