റേഷന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കം. ശനിയാഴ്ച്ച വൈകുന്നേരം വിതരണത്തിനിടെ സെര്‍വറിനുണ്ടായ തകരാറാണ് റേഷന്‍ വിതരണം സ്തംഭിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ 14338 റേഷന്‍ കടകളില്‍ ഇപോസ് മെഷീനുകള്‍ നിശ്ചലമായി. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ ഇതേത്തുടര്‍ന്ന് പ്രകോപിതരാകുകയായിരുന്നു. മിക്ക കടകളിലും സാധനങ്ങള്‍ വാങ്ങാന്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഒക്ടോബറില്‍ അഞ്ചരക്കോടി രൂപ മുടക്കി റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ആയി പുതിയ സെര്‍വര്‍ വാങ്ങിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് പൂര്‍ണമായി തടസ്സപ്പെടുത്തുന്ന രീതിയില്‍ സര്‍വറിന് തകാരാറുണ്ടായത്. ബിഎസ്എന്‍എല്‍ കണക്ഷന്‍ വഴിയാണ് ഈപോസ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത് ബിഎസ്എന്‍എല്‍ കണക്ഷന്‍ നിശ്ചലമായതോടെയാണ് വിതരണം നടത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
മാസം അവസാനിക്കാറായപ്പോഴാണ് മിക്ക കടകളിലും റേഷന്‍ സാധനങ്ങള്‍ എത്തിയത്. വിതരണം പൊതുവേ മന്ദഗതിയിലാകുകയും 85% വിതരണം നടക്കേണ്ട മിക്ക ജില്ലകളിലും 70 ശതമാനം പോലും വിതരണം നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തിരുന്നു. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് വിതരണത്തില്‍ കാര്യമായ കുറവുണ്ടായത്. ഞായറാഴ്ച കടയായ അവധിയായതിനാല്‍ ശനിയാഴ്ച്ച റേഷന്‍ കിട്ടാത്തത് കാര്‍ഡ് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. മാസാവസാനം ആയതോടുകൂടി ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ ഉള്ള അവസരം നീട്ടി കിട്ടുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. തിങ്കളാഴ്ച ഒരു ദിവസം മാത്രമാണ് ഇനി കാര്‍ഡ് ഉടമകള്‍ക്ക് മുന്നില്‍ അവശേഷിക്കുന്നത്. എന്നാല്‍ സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും സിവില്‍സപ്ലൈസ് നല്‍കിയിട്ടുമില്ല.
Post Your Comments