കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലചിത്രകാരനും ദാദാ സാഹോബ് പുരസ്‌കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത്ത് റേ, റിഥ്വക് ഖട്ടക് എന്നീ മഹാന്മഥരോടൊപ്പം ലോകത്തിന് മുന്നില്‍ ബംഗാളി സമാന്തര സിനിമകളുടെ അംബാസിഡറായി കണക്കാക്കപ്പെടുന്ന വ്യക്തിയായിരുന്നു മൃണാള്‍ സെന്‍. 95 വയസ്സായിരുന്നു.
ഇന്നു രാവിലെ 10.30 യോടെ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ സ്വകാര്യവസതിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരണമടഞ്ഞത്. ചിക്കാഗോയിലുള്ള മകന് എത്തിയതിന് ശേഷം മരണാനന്തര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കും.
ശ്വസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി സിനിമാ രംഗത്തും പൊതു രംഗത്തും സജീവമായിരുന്നില്ല. 1983 ല്‍ രാജ്യം പദ്മ ഭൂഷണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 2003 ലാണ് രാജ്യം ഇന്ത്യന്‍ ചലചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി മൃണാള്‍ സെന്നിനെ ആദരിച്ചത്. ചലചിത്ര രംഗത്ത് നിരവധി ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. മൃഗയ, കോറസ്,ഭുവന്‍ ഷോം,അകലേര്‍ സാന്ദനേ,കല്‍ക്കത്ത 71 എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
Post Your Comments