പോര്‍ട്ട് ബ്ലെയര്‍: വേഷത്തിൽ മാറ്റം വരുത്തി മോദി. സൗത്ത് ഇന്ത്യയുടെ സ്വന്തം മുണ്ടാണ് മോദി ഉടുത്തു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75 -മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പുതിയ ഗെറ്റപ്പ്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75 – മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി 150 മീറ്റര്‍ ഉയരത്തില്‍ പോര്‍ട്ട് ബ്ലെയറില്‍ അദ്ദേഹം ഇന്ത്യന്‍ പതാക ഉയര്‍ത്തും.
കൂടാതെ ദ്വീപികൾക്ക് പുതിയ പേരും നൽകും. ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പുതിയ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇതിന് പുറമെ പോസ്റ്റല്‍ സ്റ്റാമ്പും, നാണയവും അദ്ദേഹം പുറത്തിറക്കും. രണ്ടാം ലോകമഹായുദ്ധ സമയത്ത് ആന്റമാന്‍ ദ്വീപ് ജപ്പാന്‍ പിടിച്ചെടുത്തപ്പോള്‍ സുഭാഷ് ചന്ദ്രബോസ് പതാക ഉയര്‍ത്തിയിരുന്നു. ഷഹീദ്, സ്വരാജ് എന്നിങ്ങനെ പേരു നല്‍കണമെന്ന് നേതാജി അന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ സ്മരണയിലാണ് ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപ് സമൂഹത്തില്‍പ്പെടുന്ന റോസ്, നെയ്ല്‍, ഹാവ്‌ലോക് ദ്വീപുകളുടെ പേരുകളാണു മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്, നെയ്‌ലിനു ഷഹീദ്, ഹാവ്‌ലോക്കിനു സ്വരാജ് എന്നിങ്ങനെയാണ് പേരുകള്‍ നല്‍കുക.ഇന്‍സ്റ്രാഗ്രാമില്‍ ലോകനേതാക്കന്‍മാരുടെ പ്രൊഫൈലുകളെയെല്ലാെം പിന്‍തള്ളി മോദിയുടെ പ്രൊഫൈല്‍ ഏറ്റവും മുന്നിലെത്തിയതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Post Your Comments