KeralaLatest News

ജനിച്ച നാടിന് സമ്മാനമായി യൂസഫലി ‘വൈ മാള്‍’ സമര്‍പ്പിച്ചു : ലാഭം മുഴവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

നാട്ടിക :ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ജന്‍മനാട്ടില്‍ 250 കോടി രൂപ ചിലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എം എ യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്രയാര്‍ സെന്ററില്‍ 2.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയോടുകൂടിയ വൈ മാളും മാള്‍ സ്ഥിതി ചെയ്യുന്ന 4.5 ഏക്കര്‍ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുകയാണെന്ന് ചടങ്ങില്‍ എം എ യൂസഫ് അലി അറിയിച്ചു.
വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളില്‍ നിന്നുള്ള ലാഭം വൈ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍ നിന്നുള്ള ലാഭം നല്‍കും. നാട്ടിക പള്ളിക്കു 10 ലക്ഷം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിന് 5 ലക്ഷം, നാട്ടിക ആരിക്കിരി ക്ഷേത്രത്തിന് 2 ലക്ഷം,തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിക്കു 2 ലക്ഷം എന്നിങ്ങനെയാണ് എല്ലാ വര്‍ഷവും സഹായം നല്‍കുന്നത്. വൈ ഫൗണ്ടേഷന്‍ നല്‍കുന്ന മറ്റു സഹായങ്ങള്‍ക്ക് പുറമെ ആണിതെന്ന് യൂസഫലി അറിയിച്ചു.
തൃപ്രയാറിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവര്‍ക്കും സമാനതകളില്ലാത്ത ഷോപ്പിങ്ങ്, ഡൈനിങ്ങ്, എന്റര്‍ടെയിന്‍മെന്റ് അനുഭവങ്ങള്‍ വൈ മാള്‍ പകര്‍ന്നു നല്‍കും. എറണാകുളം, കാലിക്കറ്റ്, തൃശ്ശൂര്‍ തുടങ്ങിയ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും ഏറെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണ് വൈ മാള്‍ സ്ഥിതി ചെയ്യുന്നത്.
വൈ മാളിന്റെ മുഖ്യ ആകര്‍ഷണമായ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഭക്ഷണ സാമഗ്രികള്‍, പലചരക്ക്, റെഡി ടു ഈറ്റ് ഫുഡ്, മൊബൈല്‍, ഇലക്‌ട്രോണിക്‌സ്, ഹോം ഡെക്കര്‍ തുടങ്ങി ഏതൊരാള്‍ക്കും ആവശ്യമുള്ളതെന്തും ലഭ്യമാക്കുന്നു.
വാച്ചുകള്‍, ഫുട്‌വെയര്‍, മെന്‍സ്‌വിമെന്‍സ്‌കിഡ്‌സ്ഫാഷന്‍, ഇന്നര്‍ വെയര്‍, ഡെനിംസ് ആന്റ് കാഷ്വല്‍സ്, ആക്‌സസറികള്‍, ഐവെയര്‍, മൊബൈല്‍, ഇലക്‌ട്രോണിക്‌സ്, ബുക്‌സ്/ ഗിഫ്റ്റ്‌സ്/ ടോയ്‌സ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ബാഗുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 40 ലേറെ പ്രമുഖ അന്താരാഷ്ട്ര, ദേശീയ, മലയാളി ബ്രാന്‍ഡുകള്‍ വൈ മാള്‍ സന്ദര്‍ശിക്കുന്ന കസ്റ്റമറുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button