Latest NewsGulf

ഓഫറുകളുടെ പെരുമഴ ; മൊബൈലിനും ലാപ് ടോപിനും വന്‍ ലാഭം

ദോഹ : ഖത്തറില്‍ വര്‍ഷാന്ത്യ ഓഫറുകളുടെ പെരുമഴ. മൊബൈലിനും ലാപ്‌ടോപ്പിനും വന്‍ ലാഭം. ആകര്‍ഷക വാഗ്ദാനങ്ങളും വന്‍വിലക്കുറവും പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ വര്‍ഷാവസാന ദിനങ്ങളില്‍ വില്‍പന പൊടിപൊടിക്കുകയാണ്. ജനുവരി ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് മിക്ക സ്ഥാപനങ്ങളും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിലകിഴിവ്, ഫ്രീ ഹോം ഡെലിവറി തുടങ്ങി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് വാറന്റി കാലാവധി നീട്ടിനല്‍കുന്നതുവരെ വിവിധതരത്തിലാണ് ഓഫറുകള്‍. ഇതിനു പുറമെ വിവിധതരം റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പുകളുമുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ സ്വദേശത്തേക്കു പോകുന്ന മലയാളി കുടുംബങ്ങള്‍ ഈ ഓഫറുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വര്‍ഷാന്ത്യ വിപണിയില്‍ വന്‍ വില്‍പന ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്കാണ്. എല്ലാ രാജ്യാന്തര കമ്പനികളും പുതുവര്‍ഷത്തില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നതിനാല്‍ നിലവില്‍ സ്റ്റോക്കുള്ള ഉല്‍പന്നങ്ങള്‍ അല്‍പം ലാഭംകുറച്ചായാലും വിറ്റഴിക്കണമെന്ന ചിന്തയാണ് വിപണിയിലുള്ളത്. വര്‍ഷാവസാന ലാഭവില്‍പനയില്‍ മുന്നിലുള്ളത് മൊബൈല്‍ ഫോണുകളാണ്. എല്ലാ ബ്രാന്‍ഡുകളിലും വന്‍വിലക്കിഴിവുണ്ട്. 500 മുതല്‍ 5,000 റിയാല്‍ വരെ വിലയുള്ള മൊബൈലുകള്‍ക്ക് 50 മുതല്‍ 500 റിയാല്‍ വരെയാണ് വിലക്കുറവ്. തിരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷ വാറന്റി അധികം ലഭിക്കും

ലാപ്ടോപ്പുകളും മീഡിയാ പാഡുകളുമാണ് ഓഫര്‍ വില്‍പനയില്‍ രണ്ടാമത്. 1,100 റിയാല്‍ മുതല്‍ 5,500 റിയാല്‍ വരെ വ്യത്യസ്ത വിലകളില്‍ ലാപ്ടോപ്പുകള്‍ ലഭ്യം. 1 ടിബി ഹാര്‍ഡ് ഡിസ്‌കുള്ളവയാണ് മിക്ക മോഡലുകളും. മീഡിയ പാഡുകള്‍ക്ക് 250 മുതല്‍ 2,500 റിയാല്‍ വരെയാണ് വില. ലാഭവില്‍പനയില്‍ മൂന്നാംസ്ഥാനത്ത് എല്‍ഇഡി ടിവികളാണ്. 4കെ സ്മാര്‍ട് ടിവികളാണ് ഓഫറില്‍ ലഭിക്കുന്നത്.

വയര്‍ലെസ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, വയര്‍ലെസ് ഹെഡ്ഫോണുകള്‍, സ്‌കാനറുകളോടുകൂടിയ കളര്‍ പ്രിന്ററുകള്‍, ഡെസ്‌ക്ടോപ് മോണിറ്ററുകള്‍, കാമറകള്‍, കീബോര്‍ഡുകള്‍, ബിപി അപ്പാരറ്റസ്, ഗാര്‍മെന്റ് സ്റ്റീമര്‍, ഇലക്ട്രിക് തയ്യല്‍ മെഷീന്‍ തുടങ്ങിയവക്കും ഓഫറുണ്ട്. തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, ടോര്‍ച്ചുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍, പെര്‍ഫ്യൂമുകള്‍, പരവതാനികള്‍, ഹെയര്‍ഡ്രയറുകള്‍, ലേഡീസ് ബാഗുകള്‍ തുടങ്ങിയവയ്ക്കും രണ്ടുനാള്‍കൂടി പല വ്യാപാരസ്ഥാപനങ്ങളും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button