തേക്കടി : ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചതുമൂലം വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്നും തേക്കടിക്ക് പോയ സംഘത്തെയാണ് ഗൂഗിള്‍ മാപ്പ് അപകടത്തില്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസ് വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മുംബൈയില്‍ നിന്നും എത്തിയ 19 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നു. മഹാരാഷ്ട്ര താന സ്വദേശികളാണ് ഇവര്‍.
വഴി നിശ്ചയമില്ലാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിള്‍ മാപ്പാണ് ബസ് ഡ്രൈവര്‍ ആശ്രയിച്ചത്. ഗൂഗിള്‍ മാപ്പ് കാട്ടിക്കൊടുത്ത ഇടുക്കിയില്‍ നിന്നും മരിയാപുരംവഴി നാരകക്കാനത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോയ ബസ് റോഡില്‍ മറിഞ്ഞു. കുത്തുകയറ്റത്തില്‍ പിന്നോട്ട് ഉരുണ്ട് തിട്ടയിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു.
Post Your Comments