ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 100 പേര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. ഇവരില്‍ 19 പേര്‍ അറസ്റ്റിലായി.
ശനിയാഴ്ച ഗാസിപൂര്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സുരക്ഷ നല്‍കിയ ശേഷം മടങ്ങുകയായിരുന്ന പോലീസ് വാഹനത്തിന് നേരെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത്. സംവരണം ആവശ്യപ്പെട്ട് സമരം ചെയ്ത നിഷാദ് പാര്‍ട്ടിക്കാരാണ് പൊലീസിന് നേരെ കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് പ്രതാപ് സിംഗ് വാത്സ് കൊല്ലപ്പെടുകയും 7പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments