ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് എസ്പിയെകൊണ്ട് ബന്ധുക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ച ആള്‍ പിടിയിലായി. ശനിയാഴ്ചയായിരുന്നു സംഭവം. ഗാസിയാബാദിലെ സാഹിബാബാദ് നിവാസിയായ മാണി ത്യാഗിയാണ് അറസ്റ്റിലായത്.
ഗൗതം ബുദ്ധ് നഗര്‍ സൂപ്രണ്ട് വിനീത് ജെയ്‌സ്വാളിനെ അടുത്തിടെ ഫോണ്‍ വിളിച്ച ത്യാഗി താന്‍ ഐഎഎസ് ഓഫീസര്‍ ആണെന്നും തന്റെ ബന്ധുകള്‍ക്കു വേണ്ടി ചില ജോലികള്‍ വേഗം ചെയ്തു നല്‍കണം എന്നും ആവശ്യപ്പെട്ടു. സംശയം തോന്നിയ സൂപ്രണ്ട് മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്കയായിരുന്നു. ബദല്‍പുര്‍ പോലീസ്സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടയില്‍ താന്‍ മജിസ്ട്രേറ്റ് ആണെന്നും ത്രിപുരയില്‍ ജോലിചെയുകയാണെന്നും ത്യാഗി പറഞ്ഞു.
ബി എ ബിരുദധാരിയായ താന്‍ പ്രൈവറ്റ് കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആണെന്നും ത്യാഗി ഇടക്ക് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പരിശോധിക്കണമെന്നും പോലീസ് അറിയിച്ചു . താന്‍ ആരില്‍ നിന്നും പണം തട്ടിയിട്ടില്ലെന്നും ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. സമാന രീതിയില്‍ ലക്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലേക്കും ഒരു സെയില്‍സ് ടാക്‌സ് ഓഫീസിലേക്കും ത്യാഗി ഫോണ്‍ ചെയ്തിട്ടുണ്ട്. ത്യാഗിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി . ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments