Latest NewsKeralaIndia

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഞെട്ടിക്കുന്നത്

കൊച്ചി: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടന്നത് 53,268 കുറ്റകൃത്യങ്ങള്‍. 2016-ലെ കണക്കു പ്രകാരം കേരളം പതിമൂന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ കേരളത്തില്‍ 1673 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 19 കൂട്ട ബലാത്സംഗങ്ങളുണ്ട് അതില്‍. കുട്ടികള്‍ക്കെതിരായി 957 അക്രമ സംഭവങ്ങള്‍ ഉണ്ടായി. ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ഇത് കൂടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ നിരന്തരം വര്‍ധിക്കുകയാണ്. 2015-16 കാലത്ത്, ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 14 നും 51 നും ഇടയിലുള്ള അഞ്ചു സ്ത്രീകളില്‍ ഒരാള്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ആസ്ഥാനമായ രാഷ്ട്രീയ ഗരിമാ അഭിയാന്‍ എന്ന സംഘടനയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആധികാരിക വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്യമെമ്പാടും മാന്യതാ മാര്‍ച്ച്‌ നടത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ ഗരിമാ അഭിയാന്‍ ഇന്നലെ എറണാകുളത്തെത്തി. വെള്ളിയാഴ്ച വയനാട് സന്ദര്‍ശിച്ചു. ഇന്ന് തൃശൂര്‍ സന്ദര്‍ശിച്ച്‌ നാളെ കോയമ്പത്തൂര്‍ക്ക് കടക്കുമെന്ന് സംഘടനയുടെ പ്രതിനിധി സമീര്‍ താവ്‌ഡെ പറഞ്ഞു. രാഷ്ട്രീയ ഗരിമാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള മാന്യതാ മാര്‍ച്ച്‌ 65 ദിവസങ്ങള്‍ കൊണ്ട്, 24 സംസ്ഥാനങ്ങളിലായി ഇരുനൂറിലധികം ജില്ലകളില്‍ 10,000 കിലോ മീറ്റര്‍ സഞ്ചരിച്ച്‌ പ്രചാരണവും ബോധവല്‍ക്കരണവും നടത്തുകയാണ്.

മുംബൈയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച്‌ 2019 ഫെബ്രുവരി 22 ന് ദല്‍ഹിയില്‍ സമാപിക്കും. സംഘത്തില്‍ 65 പേരുണ്ട്. അക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ് ഇവരില്‍ 50 പേര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button