
കൊല്ലം: സിപിഎം പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് പോലീസ് കൂടിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു. പ്രതി സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകം.
Post Your Comments