കണ്ണൂര്‍ : നവോത്ഥാന സന്ദേശം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് 82 കിലോമീറ്റര്‍ നീളത്തില്‍ ഒരുക്കാനിറങ്ങി കണ്ണൂരിലെ സംഘാടക സമിതി. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള ജില്ലയില്‍ തങ്ങളുടെ കരുത്ത് വെളിവാക്കുകയെന്നത് പാര്‍ട്ടിക്ക് അഭിമാന പ്രശ്നമാണ്.
അതുകൊണ്ട്് തന്നെ ജില്ലയില്‍ വനിതാ മതില് ഒരു വന്‍ സംഭവമാക്കി മാറ്റുവാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെയും തീരുമാനം. കാലിക്കടവ് മുതല്‍ മാഹി പൂഴിത്തല വരെ 82 കിലോമീറ്ററില്‍ കുറഞ്ഞത് അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.
വനിതാ മതിലിന് മുന്നോടിയായി ജനുവരി ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലയിലെ ദേശീയ പാതയോരത്തെ 45 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കും. കരിവെള്ളൂര്‍ മുതല്‍ മാഹി വരെയാണ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
Post Your Comments