കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാന്യതയുടെ നിറകുടമാണെന്ന് പി സി ജോര്‍ജ്. ന്യൂനപക്ഷങ്ങളേയും എന്‍എസ്എസ്‌നിനേയും ചീത്തവിളിച്ചാണെ സാംസ്‌കാരിക മുന്നേറ്റം ഉണ്ടാക്കുന്നതെന്നും, സുകുമാരന്‍ നായരും വെള്ളാപ്പള്ളിയുമായി വലിയ അന്തരമുണ്ടെന്നും ജോര്‍ജ് പറഞ്ഞു. സുകുമാരന്‍ നായര്‍ അധികം വര്‍ത്തമാനം പറയില്ലെങ്കിലും അലോചിച്ചുറച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല. എന്നാല്‍ വെള്ളാപ്പള്ളി രാവിലെ രാവിലെ പറയും ഉച്ചയ്ക്ക് തിരുത്തും, വൈകുന്നേരം തിരുത്തുമെന്നും അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുകയാണ്. വില കുറഞ്ഞ ജാതി രാഷ്ട്രീയത്തിനു വേണ്ടി പിണറായി ഭരണത്തെ ദുരിപയോഗം ചെയ്യുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈശ്വര വിശ്വാസികളെ വേര്‍തിരിക്കുന്ന വനിതാ മതില്‍ അപഹാസ്യമാകും. വനിതാ മതിലിനായി ഖജനാവില്‍ നിന്നം പണം ഉപോയഗിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ല. ബിജെപി മതേതരത്വം പറഞ്ഞാല്‍ പോരാ അതു പ്രവര്‍ത്തിയില്‍ കൊണ്ടു വരണം. അത്തരം ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ അതേകുറിച്ചു ചര്‍ച്ച ചെയ്യും. എന്നാല്‍ ജനപക്ഷം ഒരു മുന്നണിയുടേയും വാലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
വര്‍ഗീയ കക്ഷിയെന്നു പറഞ്ഞ ഐഎന്‍എലിനെ 22 വര്‍ഷം മാറ്റി നിര്‍ത്തിയിട്ടു ഇപ്പോള്‍ കൂടെ കൂട്ടിയത് എന്തിനാണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments