
ദുബായ് : തൊഴിലുടമ വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരി പിടിയില്‍. ദുബായില്‍ 52 വയസ്സുള്ള ഒരു സ്വദേശി സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന 29 കാരിയാണ് പിടിയിലായത്.
52 കാരിയുടെ പാസ്‌പോര്‍ട്ടും സ്വര്‍ണ്ണവും മൊബൈല്‍ഫോണുമാണ് വീട്ടുജോലിക്കാരി മോഷ്ടിച്ചത്. വീട്ടുടമസ്ഥ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു, ജോലിക്കാരിയേയും കാണാനില്ല. തുടര്‍ന്നാണ് വീട്ടില്‍ മോഷണം നടന്നതായി ഇവര്‍ മനസ്സിലാക്കുന്നത്.
ഉടന്‍ തന്നെ വീട്ടുടമസ്ഥ പൊലീസിനെ വിവരമറിയിച്ചു.പൊലീസ് പട്രോള്‍ സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ വേലക്കാരിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സാധനങ്ങളും യുവതിയില്‍ നിന്ന് പിടിച്ചെടുത്തു.
Post Your Comments