നൈനിറ്റാള്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കോടതി ഉത്തരവ് . കമ്പനിയുടെ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണമെന്ന് യോഗാഗുരു ബാബ രാംദേവിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു . രാംദേവിന്റെ ദിവ്യ ഫാര്മസിയോടാണ് കോടതി ലാഭ വിഹിതം പങ്കിട്ട്നല്കാന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 421 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ഈ ലാഭത്തില്‍ നിന്ന് രണ്ട് കോടി രൂപയാണ് കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാനായി കോടതി ഉത്തരവിട്ടിരിക്കുന്നത്.
കര്‍ഷകര്‍ നല്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്ന് തയ്യാറാക്കുന്നത് ആയതിനാലാണ് കോടതി കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലാഭത്തിന്റെ പങ്ക് കര്‍ഷകര്‍ക്കും പ്രാദേശ വാസികള്‍ക്കും നല്‍കണമെന്ന് ഇതിന് മുമ്പ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ദിവ്യ ഫാര്‍മസി ഹെെക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി .
Post Your Comments