Latest NewsKerala

ബ്യൂട്ടി പാർലർ വെടിവെയ്പ്പ് ; പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി : കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് വഴിത്തിരിവിലേക്ക്. സംഭവത്തിൽ മുഖ്യപ്രതിയും മുംബൈ അധോലോക നായകനുമായ രവി പൂജാരി പോലീസിനെ വെല്ലുവിളിച്ചു. വെടിയുതിർത്ത തന്‍റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പോലീസ് കണ്ടുപിടിക്കട്ടെയെന്ന് രവി പൂജാരി പറഞ്ഞു. ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പോലീസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് പ്രമുഖ മാധ്യമത്തിലേക്ക് രവി പൂജാരി ഫോൺ വിളിച്ചത്.

നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പോലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി വ്യക്തമാക്കി. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി വ്യക്തമാക്കിയത്.

മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പോലീസ് സ്ഥിരീകരിച്ചത്. എന്നാൽ ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗ സംഘത്തെ തിരിച്ചറിയാൻപോലും പോലീസിന് ഇതേവരെ കഴിഞ്ഞില്ല. മിടുക്കൻമാരാണെങ്കിൽ കൊച്ചി സിറ്റി പോലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button