മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് സിപിഎമ്മിന്റെ നാല് പേര്‍ ലോക്‌സഭയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി പി.കെ കുഞ്ഞാലികുട്ടി എംപി. എന്ത് കൊണ്ടാണ് സിപിഎ അത് പറയാത്തത്. കൂടാതെ കേരളത്തില്‍ നിന്നുള്ള ഒരു സിപിഎം എംപിയും ലോകസഭയില്‍ സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബംഗാളില്‍ നിന്നുള്ള അംഗമാണ് സംസാരിച്ചത്. മന്ത്രി കെ.ടി.ജലീൽ ഇതെല്ലാം മറച്ചു വെച്ചാണ് കിട്ടിയ പിടിവള്ളിയിൽ തൂങ്ങിക്കിടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടാതെ ജലീല്‍ രാജി തന്റെ ആവശ്യപ്പെടുന്നത് സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണെന്നും കുഞ്ഞാലിക്കുട്ടി ദുബായില്‍ പറഞ്ഞു.താന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് പങ്കെടുത്തതെന്നും ഇക്കാര്യം പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കല്യാണം ഉണ്ടായിരുന്നു, എന്നാല്‍ അത് മാത്രമല്ല, ചന്ദ്രിക പത്രത്തിന്റെ ഗവേണിംഗ് ബോര്‍ഡി യോഗവും ഉണ്ടായിരുന്നു. പുറത്ത് നിന്നുള്ളവര്‍ എത്തുന്ന വളരെ പ്രധാനപ്പെട്ട യോഗം. അത് കൊണ്ടാണ് സഭയിലെത്താനാകാഞ്ഞത്.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് പൊടുന്നനെയുള്ള തീരുമാനമായിരുന്നു.വോട്ടെടുപ്പ് നേരത്തെ അറിഞ്ഞിരുന്നെങ്കില് തീര്‍ച്ചയായും സഭയില്‍ എത്തുമായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല.ഇ.ടി.മുഹമ്മദ് ബഷീറുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായി ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments