ചെങ്ങന്നൂര്‍: പ്രളയ ദുരിത ബാധിതര്‍ക്കും വിതരണം ചെയ്യാതെ വസ്ത്രങ്ങള്‍ കെട്ടിവിടക്കുന്നു. ഇവ കൊണ്ടു പോകാന്‍ വലിയ ജനക്കൂട്ടം തന്നെയാണ് എത്തുന്നത്. അതേസമയം ബാക്കിയാവുന്ന തുണികള്‍ ലേലം ചെയ്യുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. പ്രളയം കഴിഞ്ഞ് നാലരമാസം പിന്നിട്ടിട്ടും വസ്ത്രങ്ങള്‍ വിതരണം ചെയ്യാത്തതിനാല്‍ ഇവ നശിച്ചു പോകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഗിരിദീപം ഓഡിറ്റോറിയം വളപ്പിലാണ് കെട്ടുകംണക്കിനു വസ്ത്രങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ പലതിന്റേയും കെട്ടുകള്‍ പോലും പൊട്ടിച്ചട്ടില്ല. അതേസമയം ഇന്നലെ ഇന്നലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് ആളുകളെത്തി ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍ കൊണ്ടു പോകുകയായിരുന്നു.
സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങളാണ് ഏറെയും. എന്നാല്‍ ഇവ സന്നദ്ധ സംഘടനകള്‍ എത്തിച്ചതാണെന്നും ഉപയോഗിച്ചതായതിനാല്‍ ആരും എടുത്തില്ലെന്നുമാണ് റവന്യൂ അധികൃതര്‍ നല്‍കിയ വിശദീകരണം. അതേസമയം വകുപ്പിന്റെ ചുമതലയിലല്ല് വ്‌സ്ത്രങ്ങള്‍ എത്തിച്ചതെന്നും പ്രളയ സമയത്തും അതിനു ശേഷവും റവന്യൂ വകുപ്പ് ഓഡിറ്റോറിയത്തിലോ വളപ്പിലോ സാധനങ്ങള്‍ സംഭരിച്ചിട്ടില്ലെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.
Post Your Comments