മലപ്പുറം: മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിന്റെ വിശദീകരണം തേടി മുസ്ലീം ലീഗ്. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്നിട്ട് വിട്ടു നി്ന്നതെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ എത്താതെ വ്യവസായിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത്ത് വിവാദമായതിനെ തുടര്‍ന്നാണ് ലീഗ് വിശദീകരണം തേടിയത്.
ചര്‍ച്ച ബഹിഷ്‌കരിക്കാനായിരുന്നു ആദ്യം പാര്‍ട്ടിയെടുത്ത തീരുമാനമെന്നും കോണ്‍ഗ്രസിനോടൊപ്പം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പാര്‍ട്ടി സംബന്ധമായ ചില ആവശ്യങ്ങള്‍ക്കാണ് വിദേശത്ത് പോകേണ്ടി വന്നത്. എന്നാല്‍ പിന്നീട് ചില പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്യാം എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ലീഗും അതില്‍ പങ്കാളിയാവുകയായിരുന്നു. താനും ഇ.ടി മുഹമ്മദ് ബഷീറും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പൂര്‍ണ്ണമായ വോട്ടെടുപ്പല്ല തീര്‍ത്തും പ്രതിഷേധ സൂചകമായ വോട്ടെടുപ്പാണ് അവിടെ നടന്നതെന്നും തനിക്ക് നേരെ ചില കേന്ദ്രങ്ങളില്‍ നിന്ന് കുപ്രചരണങ്ങള്‍ അഴിച്ച് വിടുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Post Your Comments