മാന്നാര്‍: കുരട്ടിശ്ശേരി പാടശേഖരത്തില്‍ കൗതുകമുണര്‍ത്തി ദേശാടന പക്ഷികളെത്തി. കൃഷിക്കായി പാടം ഒരുക്കുന്നതിനിടെയാണ് വിരുന്നുകാരെത്തിയത്. കൃഷിയിറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജഹംസം എന്നറിയപ്പെടുന്ന വലിയ അരയന്ന കൊക്കുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളാണ് വിരുന്നെത്തിയത്. നിലങ്ങളില്‍ കാണുന്ന ചെറു മത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. നീളമുള്ള കഴുത്തും കാലുകളുമുള്ള ഇവയുടെ ചിറകുകള്‍ കറുപ്പും ഉടല്‍ വെളുപ്പും കഴുത്ത് കാലുകള്‍ ചുണ്ടുകള്‍ എന്നിവയ്ക്ക് നിറവ്യത്യാസവും കാണപ്പെടുന്നു. സാധാരണ വിദേശരാജ്യങ്ങളില്‍ കാണപ്പെടുന്ന ഇവ ആദ്യമായാണ് കുരട്ടിശ്ശേരി പാടശേഖരത്തില്‍ എത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. അപൂര്‍വമായി എത്തിയ പക്ഷികളെ കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്.
Post Your Comments