USALatest News

യു എസ് ഭരണസതംഭനം 2019 ലേക്കും

വാഷിങ്ടണ്‍ : യുഎസില്‍ ആറു ദിവസമായി തുടരുന്ന ഭാഗീക ഭരണസതംഭനം 2019 ലേക്കും നീണ്ടേക്കുമെന്ന സൂചനകള്‍. മെകസികന്‍ മതില്‍ നിര്‍മ്മാണ ബില്‍ ഉള്‍പ്പെടുന്ന ബജറ്റ് ബില്‍ പാസാക്കുന്നതില്‍ വ്യാഴാഴ്ച്ച ചേര്‍ന്ന സെനറ്റ് സമ്മേളനത്തിലും ധാരണയെത്തനായില്ല.

ഒരു വിട്ടു വീഴ്ച്ചയ്ക്കും ഭരണ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഈ ഭരണ പ്രതിസന്ധി. സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തികൊണ്ടു പോകുവാനുള്ള ബജറ്റ് ബില്‍ സെനറ്റില്‍ പാസാകാത്തതിനാലാണ് യുഎസ് ഖജനാവ് കഴിഞ്ഞയാഴ്ച്ച പൂട്ടിയത്.

ബില്ലില്‍ ഉള്‍പ്പെട്ടിരുന്ന മെക്‌സികന്‍ മതില്‍ ബില്‍ പാസാക്കാന്‍ സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ തയ്യാറല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button