റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജന്റീന ജഴ്സി അണിഞ്ഞ് മെസ്സി വീണ്ടും കളിക്കളത്തിലേക്ക് . ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ അര്‍ജന്റീന പുറത്തായതോടെ ടീമില്‍ നിന്നും അനിശ്ചിതമായി മെസ്സി മാറി നിന്നിരുന്നു. താല്‍ക്കാലിക കോച്ചായ ലയണല്‍ സ്കലോനിക്കു കീഴില്‍ അര്‍ജന്റീന ചില സൗഹൃദ മല്‍സരങ്ങളില്‍ പങ്കെടുത്തെങ്കിലും കളിയ്ക്കാൻ മെസ്സിയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മെസ്സി മടങ്ങി എത്തുമെന്ന വിവരം കോച്ച് സ്കലോനി തന്നെയാണ് അറിയിച്ചത്.
2019ല്‍ നടക്കാനിരിക്കുന്ന ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പായ കോപ്പാ അമേരിക്കയിലൂടെയായിരിക്കും മെസ്സി തിരിച്ചെത്തുക എന്ന സൂചനകളാണ് നൽകിയത്. അര്‍ജന്റീന ഇതിനകം കോപ്പയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. മെസ്സിയെപ്പോലെ അനുഭവസമ്പന്നനായ ഒരു താരം തങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ടീമിന് അതു മുതല്‍ക്കൂട്ടാവുമെന്ന നിലപാടിലാണ് സ്കലോനിയും ദേശീയ ഫുട്ബോള്‍ അസോസിയേഷനും. പക്ഷെ മടങ്ങി വരവിനെ കുറിച്ചുള്ള ഒരു ഔദ്യോഗിക സ്ഥിതീകരണം മെസ്സി നല്‍കിയിട്ടില്ല. എന്നാലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.
Post Your Comments