Latest NewsIndia

ഖനിക്കുള്ളിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ഗുവാഹത്തി: ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കൊല്‍ക്കത്തയില്‍ നിന്നുമെത്തിച്ച പമ്പ് വഴി വെള്ളം പുറത്തേക്ക് കളയാന്‍ ആരംഭിച്ചു. ശക്തിയേറിയ പമ്പുകള്‍ കൂടുതല്‍ പുറപ്പെട്ടിട്ടുണ്ട്. ഖനിയിലെ വെള്ളം വറ്റിക്കുന്നതിനായി ഹൈപവറുള്ള പമ്പുകള്‍ ഇന്നലെ രാത്രിയോടെയാണ് ഗുവാഹത്തി വിമാനത്താവളത്തില്‍ എത്തിച്ചത്. തുടർന്ന് റോഡ് മാർഗം ഇവിടേക്ക് എത്തിക്കുകയായിരുന്നു.

ഖനിക്കുള്ളില്‍ തൊഴിലാളികളെ കാണാതായിട്ട് 16 ദിവസം പിന്നിടുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 320 അടി ആഴത്തിലുള്ള അനധികൃത ഖനിയിലാണ് 15 തൊഴിലാളികളാണ് അകപ്പെട്ടിരിക്കുന്നത്. വെള്ളം വറ്റിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഖനിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button