Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

മനീതി സംഘത്തിന്‍റെ ശബരിമല ദര്‍ശന ശ്രമം;കടകം പളളിക്കെതിരെ ആരോപണമുയര്‍ത്തി കെ സുരേന്ദ്രന്‍

സോഷ്യല്‍ മീഡിയയിലൂടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ് ബുക്കിലൂടെ മന്ത്രിയെ ശക്തമായ സ്വരത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ശബരിമലയില്‍ മനീതി സംഘം ദര്‍ശനത്തിന് എത്തിയതില്‍ പിന്നിലുളള കാര്യം വിശ്വാസികള്‍ മറക്കും എന്നാണോ ആചാരക്കളളന്‍ വിചാരിക്കുന്നത് എന്നും സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകമ്ബള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ബി ജെ പി നേതാവ് വി. മുരളീധരനോട് 6000 വോട്ടിനാണ് വിജയിച്ചത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തില്‍ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകല്‍മാന്യന്‍ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ. മണ്ഡലവിളക്കു കഴിഞ്ഞപ്പോള്‍ ഇനി ആക്ടിവിസ്ടുകള്‍ അങ്ങോട്ട് വരരുതെന്ന് ഇയാള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേട്ടാല്‍ തോന്നും ആക്ടിവിസ്ടുകള്‍ സ്വമേധയാ വരികയാണെന്ന്.

മധുരയില്‍ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്ബടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികള്‍ മറന്നു എന്നാണോ ഈ ആചാരക്കള്ളന്‍ വിചാരിക്കുന്നത്? ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകമ്ബള്ളി അത് നടക്കില്ലെന്നുറപ്പായപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുന്നത് ആര്‍ക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണല്ലോ ഈ നാണം കെട്ട ഉരുളല്‍. കടകമ്ബള്ളി സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്.

https://www.facebook.com/KSurendranOfficial/posts/2055170604567565

 

shortlink

Related Articles

Post Your Comments

Related Articles


Back to top button