ന്യൂയോര്‍ക്ക് : ഹോളിവുഡിലെ സൂപ്പര്‍ നായിക അഞ്ജലീന ജോളി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്.
’20 വര്‍ഷം മുന്പായിരുന്നെങ്കില് രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യം ഞാന്‍ കയ്യോടെ തള്ളിക്കളഞ്ഞേനെ, ഇപ്പോള്‍ അതല്ല അവസ്ഥ’ എന്നായിരുന്നു അഭിമുഖത്തിനിടെ നടിയുടെ വാക്കുകള്‍.
ഒട്ടേറെ സാമൂഹ്യ സേവനങ്ങളില്‍ ഇപ്പോള്‍ തന്നെ നടി ഏറെ സജീവമാണ്. തന്നെ ആവശ്യമുള്ളിടത്ത് പോകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
Post Your Comments