Latest NewsInternationalTechnology

സോയൂസ് പേടകത്തിനുള്ളിലെ ദ്വാരം മനുഷ്യ നിര്‍മ്മിതം :സംഭവത്തില്‍ ദുരൂഹത തുടരുന്നു

ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലെത്തിയ സോയൂസ് പേടകത്തില്‍ കണ്ടെത്തിയ ദ്വാരം മനുഷ്യ നിര്‍മ്മിതമെന്ന് കണ്ടെത്തി.

ഡിസംബര്‍ 12 നാണ് പേടകത്തിന്റെ ഉള്ളിലെ കവചത്തില്‍ ദ്വാരം കണ്ടെത്തിയത് 2 മില്ലിമീറ്റര്‍ വലുപ്പത്തിലാണ് ദ്വാരം. റഷ്യന്‍ ബഹിരാകാശ യാത്രക്കാരായ ഒലേഗ് കോണോനെന്‍കോ, സെര്‍ജി പ്രോംക്രോഫി എന്നിവരാണ് പ്രശ്‌നം പരിഹരിച്ചത്.

പേടകത്തിന്റെ ഉള്ളില്‍ നിന്നും തുളച്ചുണ്ടാക്കിയ തരത്തിലാണ് ദ്വാരം. ചിലപ്പോള്‍ ഇതി അറിയാതെ സംഭവിച്ചതോ അല്ലെങ്കില്‍ മനപ്പൂര്‍വം അപായപ്പടുത്താന് വേണ്ടി നിര്‍മ്മിച്ചതോ ആകാമെന്ന് സെര്‍ജി പറഞ്ഞു.

shortlink

Post Your Comments


Back to top button