അലബാമ: കടലിനടിയില്‍ വന്മരങ്ങള് തഴച്ചുവളരുന്ന ഒരു കാടുണ്ട്. മെക്സിക്കന്‍ ഉള്‍ക്കടലില്‍ അലബാമ തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഭാഗത്ത് 60 അടിയോളം താഴെയായിട്ടാണ് 60000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കാട്. ഉപ്പുവെള്ളത്തില്‍ വളരാത്ത ചതുപ്പു പ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന സൈപ്രസ് മരങ്ങള്‍ ഈ കാടിനുള്ളില്‍ ധാരാളമായി വളരുന്നുണ്ട്. ’റെഡ് സ്നാപ്പര്‍’ മത്സ്യക്കൂട്ടം കടലില്‍ ഒരു പ്രത്യേക ഭാഗത്ത് വന്‍തോതില്‍ ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരുകൂട്ടം ആളുകളാണ് ഈ കാട് കണ്ടെത്തിയത്.
2004 ല്‍ അലബാമയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനുശേഷമാണ് കടലിനടിയിലെ കാട് പ്രത്യക്ഷപ്പെടുന്നത്. കാട് കണ്ടെത്തിയ പ്രദേശം പ്രാചീന കാലത്ത് ഒരു താഴ്വര ആയിരുന്നു എന്നാണ് ഗവേഷകരുടെ നിഗമനം. അവയ്ക്കിടയിലൂടെ നദി ഒഴുകിയതിന്റെ അടയാളങ്ങളും ലഭിച്ചിട്ടുണ്ട്.
Post Your Comments