കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഷെഡ്യൂള്‍ഡ് പദവി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ നാല് സ്വകാര്യ ഷെഡ്യൂള്‍ ബാങ്കുകള്‍ മാത്രമാണുള്ളത്.
അടച്ചു തീര്‍ത്ത മൂലധനം, ഉടമസ്ഥത, തുടങ്ങിയ കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ നിബന്ധനകള്‍ പാലിക്കുകയും നിശ്ചിത അളവില്‍ കരുതല്‍ ധനം സൂക്ഷിക്കുകയും ചെയ്യുക എന്നീ മാനദണ്ഡങ്ങള്‍ കൂടി പാലിച്ച ബാങ്കുകളെയാണ് ഷെഡ്യൂള്‍ഡ് പദവി ലഭിക്കുന്നതിന് പരിഗണിക്കുക.
ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിക്കുന്നതിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണ ശേഷി വര്‍ദ്ധിക്കുകയും മറ്റു ബാങ്കിങ് സംവിധാനങ്ങളിലേക്ക് കടന്നു ചെല്ലുവാനുള്ള സ്വാതന്ത്രവും ലഭിക്കും. വിവിധ ട്രസ്റ്റുകള്‍, അസോസിയേഷനുകള്‍, മതസ്ഥാപനങ്ങള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ഷെഡ്യൂള്‍ഡ് പദവി ഉപകരിക്കും.
Post Your Comments