UAEKeralaLatest NewsGulf

അപകടത്തിൽ മരിക്കും മുമ്പ് ദിവ്യ മകനൊപ്പം ചെയ്ത നൊമ്പരമുണർത്തുന്ന ടിക്ടോക് വീഡിയോകൾ ബാക്കിയാകുമ്പോൾ

പ്രിയതമനേയും പാല്‍മണം മാറാത്ത പിഞ്ചുകുഞ്ഞിനെയും തനിച്ചാക്കി ദിവ്യ മറ്റൊരു ലോകത്തിലേക്ക് പിരിഞ്ഞപ്പോള്‍ വിതുമ്പിയത് മലയാളികളും പ്രവാസികളുമാണ്.

വിധി എത്രമേല്‍ ക്രൂരമാണെന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ സംഭവിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കരന്‍റെ മരണം. ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി . ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്‍റെ പ്രിയതമനേയും പാല്‍മണം മാറാത്ത പിഞ്ചുകുഞ്ഞിനെയും തനിച്ചാക്കി ദിവ്യ മറ്റൊരു ലോകത്തിലേക്ക് പിരിഞ്ഞപ്പോള്‍ വിതുമ്പിയത് മലയാളികളും പ്രവാസികളുമാണ്.

ദിവ്യയുടെ മരണം ബാക്കിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ മകനോടൊപ്പം പങ്കുവെച്ച ഒരു പിടി നല്ല വീഡിയോകളാണ്. റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ച്‌ ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം പകടത്തില്‍പ്പെടുക ആയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഷാര്‍ജയില്‍ നടന്ന കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവീണും കുടുംബവും.

കാസര്‍കോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. കഴിഞ്ഞ മൂന്നു വര്‍ഷമായി യു.എ.ഇ.യിലുള്ള ഇവര്‍ ആറുമാസം മുന്‍പാണ് റാസല്‍ഖൈമയില്‍ എത്തുന്നത്.ഖോര്‍ ഖോറില്‍ റാക് പോര്‍ട്ട് ഹച്ച്‌സണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്.

shortlink

Post Your Comments


Back to top button