Latest NewsHealth & Fitness

പഴത്തൊലിയുടെ ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയുമോ ?

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. പഴം കഴിച്ചുകഴിഞ്ഞാല്‍ പൊതുവെ ഉപകാരമില്ലാത്ത വസ്തുവെന്ന് കരുതി പഴത്തൊലി നമ്മള്‍ എറിഞ്ഞു കളയാറാണുള്ളത്. എന്നാല്‍ പല കാര്യങ്ങള്‍ക്കും പഴത്തൊലി ഉപയോഗപ്രദമാണ്.

പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്‍റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പഴത്തൊലികൊണ്ടുള്ള ചില ഗുണങ്ങള്‍ ഇതാ

തിളക്കമുള്ള പല്ലുകള്‍ക്ക്

പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കും.

മുഖക്കുരു

പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്.

ചുളിവുകള്‍

പഴത്തൊലി അരച്ച്‌ അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

Image result for BANANA

സ്റ്റീല്‍, സില്‍വര്‍

സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതി.

ഷൂ പോളിഷ് പോളീഷ് ചെയ്യാം

ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ച്‌ ഷൂ പോളിഷ് ചെയ്യാം.

വേദന സംഹാരി

വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച്‌ പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് കഴുകി കളയാവുന്നതാണ്.

പ്രാണികള്‍ കടിച്ചാല്‍

ചെറു പ്രാണികള്‍ കടിച്ചാല്‍ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാന്‍ ആ ഭാഗത്ത് പഴത്തൊലി വെച്ചാല്‍ മതി.

വാട്ടര്‍ടാങ്ക് വൃത്തിയാക്കാന്‍

Image result for BANANA

വാട്ടര്‍ടാങ്ക് വൃത്തിയാക്കാന്‍ അതിലെ വെള്ളത്തില്‍ പഴത്തൊലി ഇട്ട് അലപസമയം കഴിഞ്ഞ് എടുത്ത് കളയുക. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.

മരസാധനങ്ങള്‍ വൃത്തിയാക്കാന്‍

പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.

വസ്ത്രങ്ങളിലെ മഷിക്കറ കളയാന്‍

മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരച്ച്‌ പിന്നീട് വെള്ളം കൊണ്ട് കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button