UAELatest News

അനധികൃതമായി ഇന്ധന വില്‍പ്പന : പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു

അബുദാബി : അനധികൃതമായി ഇന്ധനം കൈമാറ്റം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവാസി യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു. 10000 ദര്‍ഹമാണ് യുവാവില്‍ നിന്നും കോടതി പിഴയായി ഈടാക്കിയത്.

റോഡില്‍ വെച്ച് തന്റെ ട്രക്കില്‍ നിന്ന് മറ്റൊരു കാറിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് അനധികൃതമായി ഇന്ധന വില്‍പ്പന നടത്തിയെന്ന കുറ്റം ചുമത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ തന്റെ സ്‌പോണ്‍സറുടെ കാറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്നുവെന്ന് ഇയാള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. യുഎഇയിലെ നിയമപ്രകാരം നിയമവിരുദ്ധമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button