KeralaNattuvarthaLatest News

വനിതാമതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ നടപടി വേണം-ഫെറ്റോ

കണ്ണൂര്‍ : വനിതാ മതിലില്‍ അണിചേരാന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നിയമ നടപടി വേണമെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയ്‌സ് ആന്‍ഡ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.

എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡണ്ട് എംടി.മധുസൂദനന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെകെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.സജീവന്‍ ചാത്തോത്ത്, എംടി സുരേഷ് കുമാര്‍, മനോജ് മണിയേരി എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button