ക്ലാസിക് 350 റെഡ്ഡിച്ചിനും എബിഎസ് സുരക്ഷ നൽകി വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്.125 സി സിയിലേറെ എന്ജിന് ശേഷിയുള്ള ബൈക്കുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ എ ബി എസ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് നടപടി. ബൈക്കിന്റെ സുരക്ഷ വർദ്ധിപ്പിച്ചതല്ലാതെ മറ്റു മാറ്റങ്ങൾ കമ്പനി ബൈക്കിൽ വരുത്തിയിട്ടില്ല.
ഇരട്ട ചാനല്‍ എ ബി എസ് കൂടി ഉൾപ്പെടുത്തുന്നതോടെ റെഡ്ഡിച്ചിന്റെ വില 6,000 രൂപ കൂടും. 1,47,464 രൂപയായിരുന്ന ബൈക്കിന്റെ ഷോറൂം വില ഇനി 1,52,900 രൂപയായി ഉയര്‍ന്നു. ബൈക്ക് നിരത്തിലെത്തിയാൽ വില 1,74,400 രൂപയുമാവും.
Post Your Comments