News

ക്ലാസിക് 350 റെഡ്ഡിച്ചിനും എബിഎസ് സുരക്ഷ നൽകി റോയൽ എൻഫീൽഡ്

ക്ലാസിക് 350 റെഡ്ഡിച്ചിനും എബിഎസ് സുരക്ഷ നൽകി വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്.125 സി സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ എ ബി എസ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് നടപടി. ബൈക്കിന്റെ സുരക്ഷ വർദ്ധിപ്പിച്ചതല്ലാതെ മറ്റു മാറ്റങ്ങൾ കമ്പനി ബൈക്കിൽ വരുത്തിയിട്ടില്ല.

ഇരട്ട ചാനല്‍ എ ബി എസ് കൂടി ഉൾപ്പെടുത്തുന്നതോടെ റെഡ്ഡിച്ചിന്റെ വില 6,000 രൂപ കൂടും. 1,47,464 രൂപയായിരുന്ന ബൈക്കിന്റെ ഷോറൂം വില ഇനി 1,52,900 രൂപയായി ഉയര്‍ന്നു. ബൈക്ക് നിരത്തിലെത്തിയാൽ വില 1,74,400 രൂപയുമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button