KeralaLatest News

ബംഗാള്‍ സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചത് കേരളത്തില്‍ വെച്ച് : ബബ്ലു ഇനി ലക്ഷാധിപതി

അടൂര്‍ : നിരവധി മലയാളികളാണ് ദുിവസേന ലോട്ടറി ടിക്കറ്റുകളെടുത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാറുള്ളത്. അന്യ സംസ്ഥാന തൊഴിലാളികളും ഇപ്പോള്‍ ലോട്ടറി എടുക്കലില്‍ പിറകോട്ടല്ല.

ഒടുവില്‍ ഇത്തവണത്തെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത് കേരളത്തില്‍ ജോലി ചെയ്യാന്‍ വന്ന ഒരു ബംഗാള്‍ സ്വദേശിക്ക്. അടൂര്‍ വടക്കടത്തുക്കാവില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായി ജോലിയെടുക്കുന്ന ബബ്ലുവിനാണ് ഈ ഭാഗ്യം കടാക്ഷിച്ചത്.

അടൂരിലെ മധു ലക്കി സെന്ററില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്.
അടൂര്‍ സിഐ ജി സന്തോഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ അടൂര്‍ എസ്ബിഐ ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചു. ഇടയ്ക്കിടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ഭാഗ്യം തേടി എത്തുന്നത് ആദ്യമാണെന്ന് ബാബ്ലു പറഞ്ഞു. ലോട്ടറിയടിച്ച ബബ്ലുവിന് ആശംസകള്‍ നേരാന്‍ നിരവധി മലയാളികളും എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button