Latest NewsKerala

നടിയുടെ മയക്കുമരുന്ന് കേസ്; അന്വേഷണം സീരിയൽ സിനിമ രംഗത്തേക്കും വ്യാപിപ്പിക്കുന്നു

കൊച്ചി: സീരിയല്‍ നടി അശ്വതി ബാബുവിന്റെ മയക്കുമരുന്ന് കേസ് അന്വേഷണം സീരിയൽ സിനിമ രംഗത്തേക്കും വ്യാപിപ്പിക്കുന്നു. നടി താമസിച്ചിരുന്ന ഫ്ലാറ്റിൽ, അഭിനയ രംഗത്തുള്ളവർ പങ്കെടുത്ത ലഹരിമരുന്ന് പാർട്ടികള്‍ നടന്നിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.

പാർട്ടിയിൽ പങ്കെടുത്തവർക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുള്ളവരാണോ എന്നറിയാൻ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്. സിനിമ സീരിയൽ രംഗത്തുള്ള പലരും കാക്കനാട്ടെ ഫ്ലാറ്റിൽ സ്ഥിരം സന്ദർശകരായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.

നടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി അശ്വതി ബാബു ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണ് നീക്കം. ഇതിനായി ഫ്ലാറ്റിലെ സന്ദർശകരായിരുന്നു സിനിമ സീരിയൽ താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button