ക്രിക്കറ്റ് ലോകത്തെ സ്പിന്നര്‍ ബോളറായ വരുണ്‍ ചക്രവര്‍ത്തിയെ കിങ്സ് ഇലവന്‍ അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യത്തിന്‍റെ ചുരുള്‍ അഴിച്ച് ടീമിന്‍റെ സഹ ഉടമയായ പ്രീതി സിന്‍റാ. വരുണ്‍ ഒത്തിരി കഴിവുകള്‍ ഉളള താരമാണ് ഇത്തരക്കാര്‍ക്ക് അവരുടെ പ്രാഗല്‍ഭ്യം പുറത്തെടുക്കുന്നതിന് അവസരമൊരുക്കുന്ന ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബെന്ന് സിന്‍റാ വെളിപ്പെടുത്തി.
വരുണ്‍ അധികമാരും അറിയുന്ന ബോളറല്ല അദ്ദേഹമൊരു നിഗൂഡ സ്പിന്നറാണ്. ബാക്കപ്പ് സ്പിന്നറായി ടീമില്‍ കരുതലായി വെക്കാവുന്ന ഒരു താരമാണ്. വരുണ്‍ ടീമിന്‍റെ ദീര്‍ഘകാല പദ്ധതികളിലുള്ള താരം കൂടിയാണെന്ന് പ്രീതി വ്യക്തമാക്കി. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ മൈക് ഹെസണിന്‍റെ ശിക്ഷ്യത്ത്വത്തില്‍ വരുണ്‍ ടീമിന്‍റെ കരുത്തുറ്റ താരമാകുമെന്നും മറ്റുളളവര്‍ക്ക് കളിക്കളത്തില്‍ വരുണ്‍ ഒരു പേടി സ്വപ്നമായി മാറുമെന്നും പ്രീതി പറഞ്ഞു.
പരിചയ സമ്പത്തില്ലാത്ത ഒരു താരത്തെ 8.4 കോടിയോളം രൂപ മുടക്കി താരലേലത്തില്‍ ടീം ഏറ്റെടുത്തത് ഏവരിലും സംസാര വിഷയമായിരുന്നു. ഇതിന് മറുപടി എന്ന വിധമാണ് പ്രീതിയുടെ വെളുപ്പെടുത്തല്‍.
Post Your Comments