Latest NewsIndia

തീവണ്ടികളിലെ തകരാർ കണ്ടെത്താൻ ‘ഉസ്‌താദ്‌’ വരുന്നു

മുംബൈ: തീവണ്ടികളിലെ തകരാർ കണ്ടെത്താൻ പുതിയ കണ്ടുപിടുത്തം. നാഗ്‌പൂർ ഡിവിഷനിലെ റെയിൽവേ എൻജിനീയർമാരാണ് ഉസ്‌താദ്‌ എന്ന റോബോർട്ടിനെ നിർമ്മിച്ചത്. അണ്ടർഗിയർ സർവൈലൻസ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അസ്സിസ്റ്റഡ് ഡ്രോയിഡ് എന്നതിന്റെ ചുരുക്ക പേരാണ് ഉസ്‌താദ്‌.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവ ട്രെയിനുകളുടെ അടിഭാഗത്തെ ഗിയറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ചിത്രങ്ങൾ എടുത്ത് എൻജിനീയർമാർക്ക് അയച്ചു കൊടുക്കും. ഇത് വേഗം അറ്റകുറ്റപണികൾ നടത്താൻ സഹായിക്കുന്നു. മാത്രമല്ല എൻജിനീയർമാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കാനും ഉസ്താദിന് കഴിയും. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ, സ്റ്റിൽ ക്യാമറകള്‍ ഹൈ ഡെഫിനിഷനിൽ ഉള്ളതാണ്.

മനുഷ്യന് കടന്നു ചെല്ലാൻ സാധിക്കാത്ത ഭാഗങ്ങളിലും കടന്നു ചെല്ലാൻ ഇവയ്ക്ക് സാധിക്കുന്നു. മാത്രമല്ല കണ്ട്രോൾ റൂമിൽ ഇരുന്നു കൊണ്ട് ഇവയെ ചലിപ്പിക്കാനും കഴിയും. മാധ്യമ റെയിൽവേ വക്താവ് സുനി ഉദാസിയാണ് വിവരങ്ങൾ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button