കൊച്ചി: മന്ത്രി വാഹനത്തിന് വഴികൊടുത്തില്ലെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് ഹൈവേ പോലീസ് മർദ്ദിച്ചെന്ന് പരാതി. ചെകിട്ടത്തും മുഖത്തും അടിയേറ്റ യുവാവ് നാലു ദിവസത്തോളമാണ് ചികിത്സ തേടിയത്. തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി.
എറണാകുളം സ്വദേശി കുറുപ്പംപടി വീട്ടില്‍ കെ.ആര്‍. അനില്‍കുമാറിനാണ് ഹൈവേ പൊലീസിന്റെ മര്‍ദ്ദനമേറ്റത്. പാലക്കാട്ടു നിന്നു ലോറിയില്‍ സാധനങ്ങളുമായി വരുന്ന വഴിയില്‍ കുതിരാനില്‍ വെച്ചായിരുന്നു സംഭവം. മുഖത്ത് ടോര്‍ച്ച് അടിച്ചു വാഹനം നിര്‍ത്തിച്ചപ്പോള്‍ രേഖകളുമായി ഇറങ്ങിച്ചെന്നെങ്കിലും ഒന്നും പറയാന്‍ സമ്മതിക്കാതെ തന്നെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്ന് അനില്‍ കുമാര്‍ പറയുന്നു.
Post Your Comments