കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് തയ്യാറെന്ന് ഒമാൻ എയർ. വിമാനത്താവളം അധികൃതരുമായി ചർച്ച പൂർത്തിയായെന്നും സർക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാൻ ഏയർ സിഇഒ അബ്ദുൾ അസീസ് അൽ റസി വ്യക്തമാക്കി. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഷാർജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സർവ്വീസുകളുള്ളത്.
സംസ്ഥാനത്തെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് ഒമാൻ ഏയറിന് സർവ്വീസുകൾ ഉണ്ട്. കണ്ണൂരിൽ നിന്ന് കൂടി സർവ്വീസുകൾ ആരംഭിച്ചാൽ ഉത്തരകേരളത്തിലെ പ്രവാസികൾക്ക് ഗുണകരമാകും. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ സംത്യപ്തരാണെന്നും ഒമാൻ ഏയർ അധികൃതർ പറഞ്ഞു. 1993 തിരുവന്തപുരത്ത് നിന്നാണ് ഒമാൻ ഏയർ സർവ്വീസ് ആരംഭിച്ചത്. നിലവിൽ 11 സ്ഥലങ്ങളിൽ നിന്നും രാജ്യത്ത് ഒമാൻ ഏയർ സർവ്വീസ് നടത്തുന്നുണ്ട്.
കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകൾ കൂടി ആരംഭിച്ചാൽ മാത്രമേ കണ്ണൂർ വിമാനത്താവളത്തിന് രാജ്യന്തര തലത്തിലേക്ക് ഉയരാൻ സാധിക്കുകയുള്ളൂ.
Post Your Comments