തിരുവനന്തപുരം: വനിതാ മതിലില്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ പി.എസ്. ശ്രീധരന്‍പിള്ള. മാധ്യമ പ്രവര്‍ത്തകരുടെ മറുപടിയാണ് അദ്ദേഹം പ്രതികരിച്ചത്.
ബിഡിജഐസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെങ്കിലും വനിതാ മതിലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ടതല്ല വനിതാ മതിലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുളളതാണ്.
അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത് ശബരിമല കര്‍മ സമിതിയാണ്. അതിനാല്‍ ബിഡിജഐസ് പങ്കെടുക്കാത്തതില്‍ വിരോധമില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞതിനോട് പ്രതികരിക്കാനും അദ്ദേഹത്തെക്കുറിച്ച് മോശമായി ഒന്നും പറയാനും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments