MollywoodLatest NewsKerala

മലയാളത്തില്‍ തിരിച്ചെത്തുന്ന ‘സുഡുമോന്‍’

കൊച്ചി : സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയില്‍ വേഷമിടുന്നു. എ.ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉടായിപ്പ് എന്ന ചിത്രത്തിലൂടെയാണ് ‘സുഡുമോന്‍’ വീണ്ടും വെള്ളിത്തിര കീഴടക്കാനെത്തുന്നത്.

ഫുട്‌ബോള്‍ പശ്ചാത്തലമാക്കി മലപ്പുറത്തിന്റെ സ്‌നേഹം വെളളിത്തിരയില്‍ അവതരിപ്പിച്ച സുഡാനി ഫ്രം നൈജീരിയ കേരളക്കരയാകെ വന്‍ വിജയം നേടിയിരുന്നു.ഒപ്പം മലയാളികളുടെ നിറഞ്ഞ സ്‌നേഹം സാമുവലിന് ഈ ചിത്രം നേടി കൊടുത്തു.

ജനുവരിയിലാണ ഒരു കരീബിയന്‍ ഉടായിപ്പ് തീയേറ്ററുകളിലെത്തുന്നത്. വിഷ്ണു വിനോയ്, അനീഷ് ജി മേനോന്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.വി.കെ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മേഘ മാത്യു, മറീന മൈക്കിള്‍ കുരിശിങ്കല്‍, നീഹാരിക എന്നിവര്‍ നായികമാരാവുന്നു.വേണുഗോപാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്കു ഫോര്‍ മ്യൂസിക്, ചാരു ഹരിഹരന്‍ സംഗീതം പകരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button