Latest NewsIndia

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ : നിയമം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി : കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്രം. പോക്‌സോ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പോക്സോ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാലും,ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും കടുത്ത ശിക്ഷയുണ്ടാകും. ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാണ്.

കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായി ഇന്ത്യയിൽ നില നിൽക്കുന്ന നിയമമാണ് പോക്‌സോ (The Protection of Children from Sexual Offences – POCSO Act).

shortlink

Related Articles

Post Your Comments

Related Articles


Back to top button