ഓപ്പോയുടെ എ3എസിന് വീണ്ടും വില കുറച്ചു. 10,990 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില. ആഗസ്റ്റില്‍ വിപണിയിൽ ഈതിയ ഫോണിനു 12,990 രൂപയായിരുന്നു ആദ്യ വില. ശേഷം മാസം ആയിരം രൂപ കുറച്ച് 11,990 രൂപക്ക് ലഭ്യമാക്കിയിരുന്ന ഫോണിന്റെ വിലയാണ് ഇപ്പോൾ വീണ്ടും കുറച്ചത്.
6.2 ഇഞ്ച് എച്ച്.ഡി ‘സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ,13 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ ഇരട്ട റിയര്‍ ക്യാമറ, എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ,4,230 എം.എ.എച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകൾ. 2 ജി.ബി റാം/ 16 ജിബി, 3 ജിബി/ 32 ജി.ബി(256 ജി.ബി വരെ എക്സ്റ്റേണല്‍ സ്റ്റോറേജ് വർദ്ധിപ്പിക്കാം) എന്നീ വേരിയന്റുകളുള്ള ഫോൺ ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് പ്രവർത്തിക്കുക.
Post Your Comments