
കൽപ്പറ്റ : സഞ്ചാരികൾക്ക് അത്ഭുത വിരുന്നൊരുക്കി കാത്തിരിക്കുകയാണ് മാനന്തവാടിയിലെ പ്രിയദർശിനി തേയിലത്തോട്ടം. 3000 അടി ഉയരത്തിലുള്ള തേയില തോട്ടത്തിലിരുന്ന് ചായകുടിച്ചു കൊണ്ട് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ആസ്വദിക്കാം. വയനാട് സബ് കളക്ടർ മാനേജിങ് ഡയറക്ടർ ആയ മാനന്തവാടി ട്രൈബൽ പ്ലാന്റേഷൻ കോർപറേഷന് കീഴിലാണ് എസ്റ്റേറ്റും വയനാട് ടീ കൗണ്ടിയും പ്രവൃത്തിക്കുന്നത്. തകർച്ചയിലേക്ക് നീങ്ങിക്കൊഞ്ചിരിക്കുന്ന പ്രിയദർശിനി തേയില തോട്ടത്തെ ഉയർത്തികൊണ്ട് വരുന്നതിനാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തേയില എങ്ങനെ ചായപ്പൊടിയാക്കി മാറ്റുന്നു വെന്ന് എവിടെനിന്നും മനസിലാക്കാം. മാത്രമല്ല തോട്ടം മുഴുവൻ ചുറ്റികാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒപ്പം സൈക്ലിങും. മാത്രമല്ല പ്രകൃതി ഭംഗി മുഴുവനായി ആസ്വദിക്കാൻ ട്രീ ഹൗസും നിർമ്മിച്ചിട്ടുണ്ട്. 400 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തോട്ടം മുഴുവനായി കാണാൻ പ്ലാന്റേഷൻ ടൂറും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം വന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Post Your Comments