വാഷിഗ്ടണ്‍: അമേരിക്കയിലെ ശ്രേഷ്ഠ വനിതാ പുരസ്‌കാരം മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയ്ക്ക്. മുന്‍ സ്റ്റേറ്റ് സെക്രെട്ടറി ഹിലരി ക്ലിന്റണ്‍ 17 വര്‍ഷം കൈയടക്കി വച്ചിരുന്ന പുരസ്‌കാരമാണ് ഇത്തവണ മിഷേലിനെ തേടിയെത്തിയത്. ഗ്യാലപ് നടത്തിയ വാര്‍ഷിക പൊതുജനാഭിപ്രായത്തില്‍ ഇത്തവണ ക്ലിന്റണ്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടാം സ്ഥാനം ടോക്ക് ഷോ താരമായ ഓപ്ര വിന്‍പ്രെയ്ക്കാണ്. എലിസബത്ത് രാജ്ഞി ആദ്യ പത്തില്‍ ഇടം പിടിച്ചു. ശ്രേഷ്ഠ പുരുഷന്മാരുടെ പട്ടികയില്‍ 11 ആം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡൊണാള്‍ഡ് ട്രംപ് നാലാം തവണയും രണ്ടാം സ്ഥാനത്ത് തുടരുന്നു. 1025 പേരാണ് േ്രശഷ്ഠ സ്ത്രീ പുരുഷന്മാരെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്. മിഷേലിന് 15 ശതമാനവും ഒബാമയ്ക്ക് 19 ശതമാനവും വോട്ടുകളാണ് ലഭിച്ചത്.
Post Your Comments